കെഎസ്ആര്‍ടി ബസുകളില്‍ ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ തീര്‍ന്നു തുടങ്ങി; ഉദ്യോഗസ്ഥര്‍ ആശങ്കയില്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 27 മെയ് 2020 (12:04 IST)
കെഎസ്ആര്‍ടി ബസുകളില്‍ ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ തീര്‍ന്നു തുടങ്ങി. ഇതോടെ ഉദ്യോഗസ്ഥര്‍ ആശങ്കയില്‍ ആയിരിക്കുകയാണ്. ഈമാസം 20മുതലാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ വലിയ നഷ്ടത്തിലായിരുന്നെങ്കിലും രണ്ടുമൂന്നൂദിവസങ്ങളിലായി സാമ്പത്തികമായി മെച്ചപ്പെട്ടുവരുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം.

എന്നാല്‍ സാനിറ്റൈസര്‍ തീരുന്നത് പുതിയ പ്രതിസന്ധിക്ക് സാഹചര്യം ഒരുക്കുകയാണ്. ഓരോ ഡിപ്പോകളും സ്വയം സാനിറ്റൈസര്‍ കണ്ടെത്തേണ്ട അവസ്ഥയിലാണിപ്പോള്‍. ഇതുവരെയും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായാണ് കെഎസ്ആര്‍ടിസി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും യാത്രചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :