ലോക്ക് ഡൗണ്‍ ഇളവുകളിലെ ദുരുപയോഗം: പാസിന്റെ മറവില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നു; കനത്ത പിഴയും 28 ദിവസത്തെ ക്വാറന്റൈനുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 27 മെയ് 2020 (13:12 IST)
ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാസിന്റെ മറവില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്നതായിട്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ പിടിച്ചാല്‍ കനത്ത പിഴയും 28 ദിവസത്തെ ക്വാറന്റൈനിനു വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. വിദേശത്തു നിന്ന് ഇനിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :