1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. wound, moral police

വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം; യുവാവിനു ഗുരുതര പരുക്ക്

പരുക്ക്
സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. കണ്ണൂരില്‍  സദാചാര ഗുണ്‌ടകളുടെ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്കേറ്റു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു വീട്ടില്‍നിന്ന്‌ ഇറങ്ങിവരുന്നതു കണ്‌ടു എന്നാരോപിച്ചാണ് യുവാവിനെ നാലംഗ സംഘം കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം തലയ്ക്കടിച്ചത്‌.

ബൈക്കിലെത്തിയ സംഘത്തെ പിന്നീട്‌ ചക്കരക്കല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരില്‍നിന്ന്‌ ആയുധവും പിടിച്ചെടുത്തു.