1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. worm found inside fish

കറി വെക്കാൻ വാങ്ങിയ മീനിന്റെ തൊലിക്കിടയിൽ നൂറോളം പുഴുക്കൾ

രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.

fish
കറിവയ്ക്കാൻ വാങ്ങിയ മീനിൽ നൂൽപ്പുഴുവിനെ കണ്ടെത്തി. വൈറ്റില തൈക്കുടം കൊച്ചുവീട്ടിൽ ആഗസ്റ്റിന്റെ വീട്ടിൽ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.
 
വീടിന് സമീപം ഇരുചക്രവാഹനത്തിൽ മീൻ കച്ചവടം നടത്തുന്ന ആളിൽ നിന്നാണ് അഗസ്റ്റിൻ മീൻ വാങ്ങിയത്. ഇയാൾ തോപ്പുംപടി ഹാർബറിൽ നിന്നെടുത്ത മീനാണിത്. എന്തായാലും അധികൃതരെ കാണിക്കാനായി മീൻ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റിൽ പറഞ്ഞു. 
അടുത്ത ലേഖനം
തീവ്രവാദ ആക്രമണ ഭീഷണി; കോയമ്പത്തൂരിലെ വീടുകളിലും ഫ്ളാറ്റുകളിലും എന്‍ഐഎയുടെ റെയ്ഡ്