'എതിർപ്പുള്ളവർ പാകിസ്ഥാനിലേക്ക് പോകണം'; ആർട്ടിക്കൾ 370 റദ്ദാക്കിയത് എതിർക്കുന്നവർക്കെതിരെ കേന്ദ്രമന്ത്രി

ഷി​ല്ലോം​ഗി​ൽ താത്ക്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേന്ദ്രമന്ത്രി.

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (09:59 IST)
കശ്മീ​​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ‌​കു​ന്ന 370 ആം അ​നുഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. 370 ആം വ​കു​പ്പ് റ​ദ്ദാ​ക്കി​യതി​നെ എ​തി​ർ​ക്കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും പാ​ക്കി​സ്ഥാ​നി​ലേ​ക്കു​പോ​ക​ണം. കശ്മീ​ർ ജ​ന​ത സം​ഘ​ർ​ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷി​ല്ലോം​ഗി​ൽ താത്ക്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേന്ദ്രമന്ത്രി. സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ദ്ധ്യം മൂ​ലം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കശ്മീരി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 370 ാം വ​കു​പ്പ് റ​ദ്ദാ​ക്കാ​ൻ ശ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രിയെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രിയെ​യും അ​ത്തെ​വാ​ലെ അ​ഭി​ന​ന്ദി​ച്ചു.

കശ്മീ​രി​ൽ വി​ക​സ​നം വ​ര​ണം. ജ​മ്മു​ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ്. ഒ​രു നാ​ൾ പാ​ക് അ​ധീ​ന കശ്മീ​രും ഏ​റ്റെ​ടു​ക്ക​ണം. അ​താ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ത്തെ​വാ​ലെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :