1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

തൊടുപുഴ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Idukki
തൊടുപുഴ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി എ.ആര്‍ അരുണ്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 
കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്ത ലേഖനം
വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം