ചാത്തൻസേവ മറയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (17:14 IST)
കണ്ണൂർ: ചാത്തൻസേവ മറയാക്കി പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എലിപ്പട്ടിച്ചിറ സൗപര്ണികയിൽ ജയേഷ് കോറോത്ത് എന്ന നാല്പതിനാല് കാരനെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.

കേന്ദ്രത്തിൽ സന്ദര്ശകയായിരുന്ന വിദ്യാർത്ഥിനിയെ അവിടെ വച്ച് പല തവണ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്സേവയിലൂടെ ഇയാൾ ആളുകളെ വശീകരിക്കുന്ന എന്ന ആരോപണം ഉയർന്നിരുന്നു.

ഒരവസരത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു താക്കീത് നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം ഉൾപ്പെടെയുള്ള കാര്യം പൊലീസിന് മൊഴിനൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :