മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (12:16 IST)
മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. എന്നാല്‍ ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാട്ടുകാര്‍ അറിയിച്ചതിനനുസരിച്ച് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെനിന്നും 175 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വട്ടവട സംസ്ഥാനപാതയിലെ പുതുക്കുടിയില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. റോഡ് തകര്‍ന്ന് വട്ടവട ഒറ്റപ്പെട്ട കിടക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :