കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (19:37 IST)
പാലക്കാട്: അട്ടപ്പാടിയിലെ പുത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. ആഞ്ചക്ക കൊമ്പ് ഊരിലെ കോമാളിയുടെ മകൻ കന്തസ്വാമി എന്ന നാല്പതുകാരനാണ്. കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

ഇലച്ചീവഴിയിലുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ഇയാൾ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. ബഹളം കേട്ട് ഊരിലുള്ളവർ അറിയിച്ചതിനെ തുടർന്ന് പുത്തൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ എത്തി ആനയെ തുടർത്തുകയും കന്തസാമിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല.

ഇതോടെ അട്ടപ്പാടിയിൽ ഈ വര്ഷം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. മാതാവ് പൊന്നമ്മ, ഭാര്യ വാസന്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :