കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (18:34 IST)
പാലക്കാട്: പാലക്കാട് ജില്ലയുടെ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട് ആനക്കട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. മങ്കര, തൂവ എന്നിവിടങ്ങളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ ഏഴു മണിയോടെ തൂവൽ മരുതാചലം എന്നയാളെ കാട്ടാന ആക്രമിച്ചു കൊന്നു. കാട്ടാനയുടെ അക്രമത്തിൽ ഉണ്ടായ കൃഷി നാശം കാണാൻ പോയപ്പോഴാണ് ഒറ്റയാൻ മരുതാചലത്തെ കൊന്നത്.

ഇതിനൊപ്പം മണ്ണാർക്കാട് - കോയമ്പത്തൂർ റോഡിൽ മാങ്കരയിൽ വച്ചാണ് മഹേഷ് കുമാർ എന്നയാളെ ഒറ്റയാൻ ചവിട്ടി കൊന്നത്. മഹേഷിന്റെ അമ്മാവൻ രാമചന്ദ്രന്റെ കൃഷി സ്ഥലത്തു എത്തി പടക്കം പൊട്ടിച്ചു ഒറ്റയാൻ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് ആനയുടെ ആക്രമണത്തിൽ ഇയാൾ മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :