കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

Elephant attack, Thrissur Elephant attack, Wild Elephant attack two died, Kerala News, Pinarayi Vijayan, Narendra Modi, Ramesh Chennithala, K Surendran, MV Govindan, CPIM, Congress, BJP, RSS, DYFI, KSU, Pinarayi Vijayan News, Pinarayi Vijayan Controv
രേണുക വേണു| Last Modified ചൊവ്വ, 15 ഏപ്രില്‍ 2025 (10:16 IST)
Wild - Thrissur

തൃശൂര്‍ അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു പേര്‍ കാട്ടാനാക്രമണത്തില്‍ മരിച്ചു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.

വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്. അതിരപ്പിള്ളിയില്‍ ജനവാസമേഖലകളില്‍ അടക്കം കാട്ടാന ഇറങ്ങുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :