1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Boar culling Palakkad

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍; പാലക്കാട് 87 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളിങ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്

Boar Culling, Wild Boar culling Palakkad, Pig Culling, Pork Culling, Wild Boar Culling Kerala, കാട്ടുപന്നികളെ കൊലപ്പെടുത്തി, പന്നികളെ കൊന്നു, കാട്ടുപന്നി ആക്രമണം
Wild Boar

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാന്‍ പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നടന്ന ദൗത്യം വിജയകരം. 18 മണിക്കൂര്‍ നീണ്ട കള്ളിങ് ദൗത്യത്തില്‍ 87 കാട്ടുപന്നികളെ കൊന്നു. 
 
ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളിങ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും ഓങ്ങല്ലൂര്‍ പഞ്ചായത്തും സംയുക്തമായാണ് ദൗത്യം സംഘടിപ്പിച്ചത്. 
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായാണ് കാട്ടുപന്നികളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 91 കാട്ടുപന്നികളെ ഇത്തരത്തില്‍ കൊല്ലാന്‍ സാധിച്ചിരുന്നു. ദൗത്യത്തിനു കര്‍ഷക സംഘത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. 
About Writer
രേണുക വേണു