കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:47 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് നിരീക്ഷണകേന്ദ്രം. തുലാവർഷത്തിൻ്റെ ഭാഗമായി ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കേ ഇന്ത്യയ്ക്ക് മുകളിലുമായി വടക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിന് മുകളിലായി ചക്രവാതചുഴിയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായാണ് കേരളത്തിൽ വ്യാപകമഴ പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :