യഥാർഥ ചൂട് താപനിലയേക്കാൾ കൂടുതൽ, കാരണം എന്തെന്നറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (16:21 IST)
ആഴ്ചകളായി കടുത്ത ചൂടിൻ്റെ പിടിയിലാണ് കേരളം. താപനില 35-37 എന്നിങ്ങനെ പലയിടങ്ങളിലും കാണാമെങ്കിലും സത്യത്തിൽ അനുഭവപ്പെടുന്ന ചൂട് അതിലും ഏറെയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഇൻഡക്സ് പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കോഴിക്കോട് ജില്ലകൾ അപകടമേഖലയിലാണുള്ളത്.

തീരദേശസംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷ പൊതുവെ കൂടുതലായിരിക്കും. അന്തരീക്ഷ ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ഈ ആർദ്രത(Humidityയും കൂടി സംയുക്തമായി ഒരു ചൂട് നിർമിക്കും. ഈ ചൂടിനെ കണക്കാക്കുന്നത് താപസൂചിക(Heat Index)അടിസ്ഥാനപ്പെടുത്തിയാണ്. ഒരു പ്രദേശത്ത് അനുഭവപ്പെടൂന്ന ചൂട് ആണ് ഹീറ്റ് ഇൻഡക്സ് പ്രകാരം കണക്കാക്കുന്നത്. അതായത് കേരളത്തിലെ താപനില 46.5 ഡിഗ്രി സെൽഷ്യസും അന്തരീക്ഷത്തിലെ ഈർപ്പം(ആർദ്രത) 40% ആണെന്നിരിക്കട്ടെ താപസൂചിക പ്രകാരം ഇത് 40 കടക്കും. അന്തരീക്ഷ ഈർപ്പം 50 %വും താപനില 37 ഡിഗ്രിയുമാണെങ്കിൽ ഇത് 46 ആകും.ഇത്തരത്തിൽ ഈർപ്പത്തിൻ്റെയും അന്തരീക്ഷ ഊഷ്മാവിൻ്റെയും പ്രവർത്തനം വലിയ രീതിയിൽ യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന താപനിലയെ സ്വാധീനിക്കും.


ഈ താപസൂചിക പ്രകാരം 40-45 അപകടമേഖലയിലും അതിന് മുകളിലുള്ള താപനിലകൾ കൂടുതൽ പ്രശ്നമേറിയ മേഖലകളിലുമായിരിക്കും. വെയിൽ കൊണ്ടാൽ തളർന്ന് പോകുന്നവർ 40-45 വിഭാഗത്തിലാണ്. സൂചികയിൽ 45-54 വരെയുള്ള വിഭാഗങ്ങൾ സൂര്യതാപമേൽക്കാൻ സാധ്യതയുള്ള മേഖലയിലാണ്.54ന് മുകളിൽ താപസൂചികയിൽ ഉള്ള പ്രദേശങ്ങളിൽ അതീവ സൂര്യതാപം ഏൽക്കുന്ന പ്രദേശങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :