മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു, രാജ്യം വിടാനും ആവശ്യപ്പെട്ടു: പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌നാ സുരേഷ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (19:06 IST)
മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു തന്നോട് രാജ്യം വിടാന്‍ വിജയ് പിള്ള എന്നൊരാള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സുരേഷ്. പണം വാങ്ങി ഹരിയാനയിലോ ജയ്പൂരിലേക്കോ പോകണം. പോകും മുന്‍പ് മുഖ്യമന്ത്രിയെ പറ്റിയും കുടുംബത്തെ പറ്റിയും ഉള്ള എല്ലാ വിവരങ്ങളും കൈമാറണമെന്നും ആവശ്യപ്പെട്ടതായി സ്വപ്‌ന പറഞ്ഞു. വൈകുന്നേരം ഫേസ്ബുക്ക് ലൈവിലെത്തിയാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

യൂസഫലി എന്ന വ്യവസായിക്ക് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വലിയ സ്വാധീനവും നിക്ഷേപവും ഉണ്ടെന്നും അതിനാല്‍ യൂസഫലിയെപറ്റി മിണ്ടിയാല്‍ തന്റെ ബാഗുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിക്ഷേപിച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ഉള്ള നീക്കവും ഉണ്ടാകുമെന്നും വിജയ് പിള്ള പറഞ്ഞെന്ന് സ്വപ്‌ന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :