Thiruvananthapuram|
രേണുക വേണു|
Last Updated:
വ്യാഴം, 12 ജൂണ്‍ 2025 (10:42 IST)
Diya Krishna: നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണയുടെ (Diya Krishna) 'ഓ ബൈ ഓസി' (Oh By Ozy)
സ്ഥാപനത്തില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം കവടിയാറിലുള്ള കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനു നേരത്തെ
ദിയ കൃഷ്ണ (
Diya Krishna Case) പരാതി നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക.
മ്യൂസിയം പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലകള്‍ ധാരാളമുള്ളതിനാല്‍ ഈ കേസ് അന്വേഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് ഡിജിപി ഇന്നലെ ഉത്തരവിട്ടു.
ദിയ നല്‍കിയ കേസിലെ പ്രതികളായ മൂന്ന് ജീവനക്കാരികളും ഒളിവില്‍ പോയതായാണ് പൊലീസ് പറയുന്നത്. മൊഴിയെടുക്കാനായി മൂന്ന് പേരുടെയും വീടുകളില്‍ പൊലീസ് പോയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ചൊവ്വാഴ്ച മൂന്നുപേരോടും സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതായി പൊലീസ് പറയുന്നു. ബുധനാഴ്ചയും ഇവരെ തിരക്കി പൊലീസ് വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരിക്കും മൂവരുമെന്ന് പൊലീസ് കരുതുന്നു.
Diya Krishna Case Updates: ദിയ കൃഷ്ണയുടെ ആരോപണം
തന്റെ ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന് ജീവനക്കാരികള്‍ ചേര്‍ന്ന് ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ദിയ കൃഷ്ണ നല്‍കിയിരിക്കുന്ന പരാതി. ഇത്തരത്തില്‍ 60 ലക്ഷത്തിലേറെ രൂപ ജീവനക്കാരികള്‍ തട്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഇവര്‍ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Diya Krishna
Oh By Ozy Shop: ജീവനക്കാരികള്‍ പറയുന്നത്
Diya Krishna Case Live Updates: പൊലീസിന്റെ കണ്ടെത്തല്‍
ഈ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ എത്തിയതായി മ്യൂസിയം പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ സാമ്പത്തികത്തട്ടിപ്പു നടത്തി എന്ന നിഗമനത്തിലാണ് പൊലീസ്. ഈ പണം എങ്ങനെ വന്നു, ഇത് ചെലവഴിച്ചത് എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് പൊലീസിനു ഉത്തരം ലഭിക്കേണ്ടത്. മൂന്ന് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നാണ് ഈ കണക്കുകള്‍ പൊലീസിനു ലഭിച്ചത്. ജീവനക്കാരികളുടെ അക്കൗണ്ടിലേക്കു 66 ലക്ഷം എത്തിയതിനു രേഖകള്‍ ഉണ്ടെങ്കിലും ആ പണം ചെലവഴിച്ചത് എങ്ങനെയെന്നാണ് പൊലീസിനു അറിയേണ്ടത്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്കു തിരിച്ചുനല്‍കിയെന്നുമാണ് മൂവരുടെയും മൊഴി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ദിയ കൃഷ്ണ തള്ളുന്നുണ്ട്. ജീവനക്കാരികള്‍ പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി ഇവര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ കുറിച്ച് ചോദിച്ചറിയാനാണ് മൂവരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചത്.