രേണുക വേണു|
Last Modified ബുധന്‍, 11 ജൂണ്‍ 2025 (17:04 IST)
Diya Krishna: തന്റെ സ്ഥാപനമായ 'ഓ ബൈ ഓസി'യിലെ ആരോപണ വിധേയയായ ജീവനക്കാരികള്‍ ഒരാളെ പരിഹസിച്ച് ദിയ കൃഷ്ണ. ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ ജീവനക്കാരി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റീലിലാണ് ദിയ മറുപടിയുമായി എത്തിയിരിക്കുന്നത്.
' ദിയയുടെ ഭര്‍ത്താവ് രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് എന്ത് ചെയ്യുന്നു എന്ന്..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,' എന്നാണ് ജീവനക്കാരി പറയുന്നതാണ് റീലില്‍ നല്‍കിയിരിക്കുന്നത്. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ' വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ല.' ഇതിനു താഴെ നിരവധി പേര്‍ ദിയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
![<a class=]()
Diya Krishna Shop Name, Oh by Ozy, Diya Krishna Oh By Ozy,
Diya Krishna Case Updates, G krishnakumar, Diya Krishna Tax, Diya Krishna Issue, Diya Krishna Shop, ദിയ കൃഷ്ണ, കൃഷ്ണകുമാര്‍ ജി,
ദിയ കൃഷ്ണ കേസ്, ദിയ കൃഷ്ണ നികുതി, ഒ ബൈ ഓസി" class="imgCont" height="541" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/11/full/1749642086-2536.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="858" />
അതേസമയം നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഒ ബൈ ഓസി' (Oh By Ozy) എന്ന ആഭരണ ഷോപ്പിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിയ കൃഷ്ണയുടെ ആരോപണം.
ആഡംബര ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലെ ജീവനക്കാരെ തന്റെ സുഹൃത്തുക്കളെ പോലെയാണ് ദിയ കൃഷ്ണ കണ്ടിരുന്നത്. ജീവനക്കാര്‍ തന്നെ ചതിക്കുമെന്ന് ദിയ കൃഷ്ണ കരുതിയിരുന്നില്ലെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറയുന്നു. ദിയയുടെ വളകാപ്പ് ചടങ്ങില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ പങ്കെടുത്തിരുന്നു. ഏകദേശം 69 ലക്ഷം രൂപ ഇവര്‍ തട്ടിച്ചെന്നാണ് ദിയയും കൃഷ്ണകുമാറും ആരോപിക്കുന്നത്.
ജീവനക്കാരുടെ തട്ടിപ്പിനെ കുറിച്ച് ആദ്യം സംശയം തോന്നിയത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്കു ആണെന്ന് സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. ദിയ കൃഷ്ണയുടെ കസ്റ്റമേഴ്സില്‍ ഒരാള്‍ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതില്‍ സുഹൃത്തിനും സംശയം തോന്നി. ക്യുആര്‍ (QR Code) കോഡില്‍ ചില പ്രശ്നങ്ങളുള്ളതായി ഈ സുഹൃത്ത് ഇഷാനിയോടു പറഞ്ഞു. ഇഷാനിയുടെ ഇടപെടലാണ് പിന്നീട് അന്വേഷണത്തിലേക്ക് എത്തിയത്. കടയിലെ ജീവനക്കാരികളുടെ ക്യുആര്‍ കോഡ് ആണ് ഷോപ്പില്‍ വെച്ചിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.