Swasika Supports Diya Krishna: ഇവരെ ജയിലില്‍ കൊണ്ടുപോകുന്ന ദിവസത്തിനായി വെയ്റ്റിങ്, കള്ളികള്‍; ദിയ കൃഷ്ണ വിഷയത്തില്‍ സ്വാസികയുടെ പ്രതികരണം

Diya Krishna and Swasika: ഒരു ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്കു താഴെയാണ് സ്വാസികയുടെ കമന്റ്

Swasika, Diya Krishna, Swasika supports Diya Krishna, Diya Krishna and Swasika, സ്വാസിക, ദിയ കൃഷ്ണ, Diya Krishna, Diya Krishna and Ashwin, Diya Krishna Husband, Diya Krishna Case, Diya Krishna Shop Name, Oh by Ozy, Diya Krishna Oh By Ozy, Diya Krishn
Kochi| രേണുക വേണു| Last Updated: വ്യാഴം, 12 ജൂണ്‍ 2025 (08:35 IST)
and Swasika

Supports Diya Krishna: ദിയ കൃഷ്ണയുടെ (Diya Krishna) സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെ നടി (Swasika) . സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' (Oh By Ozy) എന്ന സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെയാണ് സ്വാസിക ഇന്‍സ്റ്റഗ്രാം കമന്റ്‌സിലൂടെ രൂക്ഷമായി പ്രതികരിച്ചത്.

ഒരു ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്കു താഴെയാണ് സ്വാസികയുടെ കമന്റ്. ' ഇവരെ ജയിലില്‍ കൊണ്ടുപോകുന്ന ഡേയ്ക്കു വെയ്റ്റിങ് ആണ്. കള്ളികള്‍, ബട്ട് പൊട്ടത്തികള്‍ ആണ്' എന്നാണ് സ്വാസികയുടെ ഒരു കമന്റ്. ' ചെപ്പകുറ്റി അടിച്ചു പൊട്ടിക്കണം' എന്ന മറ്റൊരു കമന്റും ഉണ്ട്. ദിയ കൃഷ്ണയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സ്വാസിക കമന്റ് ഇട്ടിരിക്കുന്നത്.

ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ ഷോപ്പിലെ ജീവനക്കാരി സംസാരിക്കുന്ന വീഡിയോയ്ക്കു താഴെയാണ് സ്വാസിക കമന്റിട്ടിരിക്കുന്നത്. ദിയ കൃഷ്ണയുടെ കമന്റും ഇതിനൊപ്പം കാണാം.


Swasika supports Diya Krishna
Swasika supports Diya Krishna

' ദിയയുടെ ഭര്‍ത്താവ് രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് എന്ത് ചെയ്യുന്നു എന്ന്..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,' എന്ന് ജീവനക്കാരി പറയുന്നതാണ് റീലില്‍ നല്‍കിയിരിക്കുന്നത്. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ' വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന്‍ തിന്നാറില്ല.' എന്നാണ്.

അതേസമയം നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഒ ബൈ ഓസി' (Oh By Ozy) എന്ന ആഭരണ ഷോപ്പിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിയ കൃഷ്ണയുടെ ആരോപണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :