അനുബന്ധ വാര്‍ത്തകള്‍
- കോടതി മുറിയില്‍ വധശിക്ഷ വിധികേട്ട് കൂസലില്ലാതെ ഗ്രീഷ്മ; ജഡ്ജിക്ക് നന്ദി പറഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
- കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളുടെ എണ്ണം 39; അവസാനം തൂക്കിലേറ്റിയത് 34 വര്‍ഷം മുന്‍പ് റിപ്പര്‍ ചന്ദ്രനെ
- സൈബർ തട്ടിപ്പിലൂടെ 10 ലക്ഷം തട്ടിയ കേസിലെ പ്രതിയെ പോലീസ് ജാർഖണ്ഡിൽ നിന്നു പിടികൂടി
- കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ
- Greeshma: 'ആദ്യം പാരസെറ്റമോള്‍, പിന്നെ മറ്റു ഗുളികകള്‍'; ഗ്രീഷ്മയുടെ വിദഗ്ധ നീക്കങ്ങള്‍ കേരള പൊലീസ് തെളിവുസഹിതം കണ്ടെത്തി, വിധിയില്‍ നിര്‍ണായകം
ക്ഷേമ പെന്ഷന് രണ്ടു ഗഡുകൂടി അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതല്‍
62 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപവീതം ലഭിക്കുന്നത്
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും.
ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് കുടിശികയായ ക്ഷേമ പെന്ഷന് ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.