രേണുക വേണു|
Last Modified വെള്ളി, 17 നവംബര്‍ 2023 (08:39 IST)
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 684 കോടി 29 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. ഇന്നുമുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. ഈ മാസം 26 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. ഒരു മാസത്തെ പെന്‍ഷനുള്ള തുകയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.
നാല് മാസത്തെ കുടിശികയാണ് ക്ഷേമ പെന്‍ഷനായി നല്‍കാനുള്ളത്. അതില്‍ ഒരു മാസത്തെ തുക മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കാന്‍ താമസിക്കുന്നതാണ് ക്ഷേമ പെന്‍ഷന്‍ വൈകാന്‍ കാരണം. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.