ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

Rijisha M.| Last Modified തിങ്കള്‍, 28 മെയ് 2018 (11:38 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമാകുന്നതായി സൂചന. ന്യൂനമർദത്തിന്റെ ഭാഗമായി കനത്ത കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 31 വരെ കനത്ത മഴയുണ്ടാകാനും സാധ്യതയുണ്ട്.

ഈ മാസം 30 വരെ മേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് 12 മുതൽ 20 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ ഏറ്റവും ശക്തികുറഞ്ഞ സ്ഥിതിയിലാണ് ന്യൂനമർദ്ദമെങ്കിലും രണ്ട് ദിവസത്തിനകം ശക്തമാകും. കൂടുതൽ ശക്തിപ്രാപിച്ചാൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കന്യാകുമാരിയുടെ ചില ഭാഗങ്ങളിലെത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളതീരത്തേക്ക് എത്താനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :