സംസ്ഥാനത്ത് ‘ഭീമന്‍’ മഴ വരുന്നു - കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യത

അപൂർവ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ മുതല്‍ ‘ഭീമന്‍’ മഴ - കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യത

heavy rail , rain , kerala , കേന്ദ്ര കാലാവസ്ഥാ , പൊലീസ് , ഉരുള്‍പൊട്ടല്‍ , മഴ , കന്യാകുമാരി , മത്സ്യത്തൊഴിലാളി
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 25 മെയ് 2018 (20:54 IST)
സംസ്ഥാനത്ത് നാളെ മുതല്‍ കാറ്റിനൊപ്പം അതിശക്തമായ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്‌ച മാത്രം 12 മുതൽ 20 സെമീ വരെ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 28വരെ മഴ തുടരും.

25മുതല്‍ 28വരെ 21 സെമീവരെ മഴ കേരളത്തിൽ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന്
ഉരുള്‍പൊട്ടല്‍ സാധ്യതായും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. വളരെ അപൂർവമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നൽകാറുള്ളൂ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും അഗ്നിശമന സേനാ വിഭാഗങ്ങള്‍ക്കും ജില്ലാ കളക്‍ടര്‍മാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുതെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

മേയ് 29വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.

കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷ ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷചുഴി. ഈ അന്തരീക്ഷ ചുഴികളുടെ സ്വാധീനമാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ കാരണം. ഇതോടെ കേരളത്തിൽ കാലവർഷം പെട്ടെന്ന് വ്യാപിച്ചേക്കുമെന്ന് വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :