ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 10 ജൂലൈ 2014 (11:35 IST)
കേരള്നത്തിന് ഐഐടി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് ഐഐടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എയിംസ് എന്ന ആവശ്യം അനുവദിച്ചിട്ടില്ല. ആകെ അനുവദിച്ച 10 എയിംസില്‍ പക്ഷേ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് 4 എണ്ണം മാത്രമാണ്.
എന്നാല്‍ എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കല്‍ കോളേജുകളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനിടെ എയിംസ് ആവശ്യമുന്നയിച്ച കേരള എംപിമാര്‍ സഭയില്‍ ബഹളം വച്ചു.
ആന്ദ്ര, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര,പൂര്‍വ്വാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐഐടി പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ദേശീയ പദവി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടൂണ്ട്.