വീട്ടുകാരെ ബന്ദികളാക്കി വയനാട്ടില്‍ വന്‍ കവര്‍ച്ച

വെണ്ണിയോട്| JOYS JOY| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:27 IST)
വീട്ടുകാരെ ബന്ദികളാക്കി വയനാട്ടില്‍ വന്‍കവര്‍ച്ച. വയനാട് വെണ്ണിയോടിലാണ് സംഭവം നടന്നത്. മൂന്നു ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണവും അക്രമിസംഘം കവര്‍ന്നു. അറക്കല്‍ മുഹമ്മദ് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

പുലര്‍ച്ചെ നാലു മണിയോടെയാണ് വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടന്നത്. വീട്ടില്‍ എത്തിയ നാലംഗ അക്രമിസംഘം വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കെട്ടിയിടുകയുമായിരുന്നു.

വിരലടയാള വിദഗ്ദര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :