വയനാട്|
Last Modified ബുധന്‍, 14 ഒക്ടോബര്‍ 2015 (17:28 IST)
വയനാട്ടിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു.താഴെനെല്ലിയമ്പം ചുള്ളപ്പുര കോളനിയിലെ കൃഷ്ണൻ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ
സഹോദരനും ആക്രമണത്തില്‍ പരുക്കേറ്റു.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
പരുക്കേറ്റ സഹോദരൻ അപ്പു (59) വിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റിൽ പുല്ലുചെത്താൻ പോയ കൃഷ്ണനെ പന്നി ആക്രമിക്കുന്നതു കണ്ട് സഹായിക്കാനെത്തിയപ്പോഴാണ് സഹോദരനു പരിക്കേറ്റത്.
രാഗിണിയാണ് കൃഷ്ണന്റെ ഭാര്യ. മക്കൾ : ജിഷ, രേഷ്മ, രഞ്ജിത്. മരുമക്കൾ : സുരേഷ്, സുനിൽ