മൂന്നാര്‍ മോഡല്‍ വിപ്ലവ സമരം വയനാട്ടിലേക്കും, നേതാക്കന്മാര്‍ക്ക് പുല്ലുവില

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (13:50 IST)
ട്രേഡ് യൂണിയന്‍ നേതാക്കളുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തില്‍ മൂന്നാര്‍ മോഡല്‍ തൊഴിലാളി സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കാനൊരുങ്ങുന്നു. തൊഴിലാളി സംഘടനകളുടെയോ, നേതാക്കളുടെയോ സഹായമില്ലാതെ ഒരു സ്മരം വിജയിപ്പിക്കാമെന്ന് ഇടുക്കി ജില്ലയിലെ മൂന്നാറിലുള്ള കണ്ണന്‍ ദേവന്‍ തേയിലക്കമ്പനിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് തെളിയിച്ചത്. ഇതോടെ സമാന രീതിയില്‍ സമരം വയനാട്ടിലെ തോട്ടം മേഖലയിലേക്കും വ്യാപിക്കുന്നു.

വയനാട്ടിലെ തേയിലത്തോട്ട തൊഴിലാളികളും കൂലിക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി സമരം നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വയനാട്ടിലെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത് 231 രൂപ ദിവസക്കൂലിക്കാണ്‌. എന്നാല്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ സാധാരണ കൂലി വര്‍ധനവ്‌ നടപ്പിലാക്കാറുള്ള ഇവിടെ സമയം കഴിഞ്ഞ്‌ മാസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചപോലും നടന്നിട്ടില്ല. ഇതേ തുടര്‍ന്നാണ് വയനാട്ടിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്.

ഇടുക്കിയിലേ തന്നെ മറ്റ് തോട്ടങ്ങളിലെ തൊഴിലാളികളും സമരം തുടങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്‌ച തീര്‍ന്ന മൂന്നാര്‍ സമരത്തില്‍ തൊഴിലാളികള്‍ക്ക്‌ 20 ശതമാനം ബോണസ്‌ നല്‍കാമെന്ന്‌ കമ്പനി അധികൃതരും സര്‍ക്കാരും
സമരക്കാരും ചേര്‍ന്ന്‌ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതൊടെയാണ് സമാന സമരം നടത്താന്‍ മറ്റ് തോട്ടം തൊഴിലാളികളും ആലോചിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :