കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000രൂപ നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (10:52 IST)
തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങള്‍ക്ക് കൈമാറിയത്. ഒ.ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീടുകളില്‍ എത്തിയാണ് ധനസഹായം കൈമാറിയത്.

ജീപ്പ് അപകടത്തില്‍ മരണമടഞ്ഞ കാര്‍ത്ത്യായനി, റാണി, റാബിയ, ഷാജ, ചിത്ര, ചിന്നമ്മ, ലീല, ശോഭന, ശാന്ത എന്നിവര്‍ക്കുള്ള അടിയന്തര ധനസഹായമാണ് കൈമാറിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :