പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ബഹളം: കൊച്ചി വിമാനത്താവളത്തില്‍ മിക്‌സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 ഓഗസ്റ്റ് 2023 (11:50 IST)
കൊച്ചി വിമാനത്താവളത്തില്‍ മിക്‌സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്. പരിശോധനയ്ക്കിടെ പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ഇയാള്‍ ബഹളം വച്ചിരുന്നു. ഇയാളുടെ ലഗേജിലെ മിക്‌സില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ചെമ്പ് പൂശിയ സ്വര്‍ണകമ്പികളായാണ് പിടികൂടിയത്. ഓണസമ്മാനമായി മിക്‌സി കൊണ്ടുവന്നതെന്നാണ് പ്രതി കസ്റ്റംസിനോട് പറഞ്ഞത്. നാട്ടില്‍ വന്ന് വാങ്ങാന്‍ സമയമില്ലാത്തിനാലാണ് കൊണ്ടുവന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :