ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ മാത്രം നടത്തിയത് 492 റൈഡുകള്‍; കഞ്ചാവും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (10:27 IST)
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ മാത്രം നടത്തിയത് 492 റൈഡുകള്‍. കഞ്ചാവും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടി. പരിശോധനയില്‍ 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. 151 ലിറ്റര്‍ മദ്യവും 78 ലിറ്റര്‍ ചാരായവും പിടികൂടി. പരിശോധനയില്‍ ആറു വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാല് കഞ്ചാവ് ചെടികളും 2.164 മില്ലിഗ്രാം എംഡിഎംഎയും 1350 ലിറ്റര്‍ കോടയും പിടികൂടി. അടുത്തമാസം അഞ്ചുവരെയാണ് പരിശോധനകള്‍ തുടരുന്നത്.

അതേസമയം കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ക്രെയിന്‍ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. കണ്ണൂര്‍ മുതുകുട എല്‍ പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാല്‍ ഓടെയാണ് സംഭവം നടക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി അപകടത്തില്‍ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും ഇദ്ദേഹം മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :