1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Local News

കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരിക്ക്

Alappuzha
കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരിക്ക്. കായംകുളം എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം കെ പി എ സി ജംഗ്ഷനിലെ കുഴിയിലാണ് ബൈക്ക് വീണത്. കഴിഞ്ഞദിവസം രാത്രി 11:00 മണിയോടെയാണ് സംഭവം. പരിക്കേറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
അപകടം നടന്ന പ്രദേശത്ത് ഭൂരിഭാഗത്തും തെരുവു വിളക്കുകള്‍ ഇല്ല. ഇത് രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. അതേസമയം വിമര്‍ശനങ്ങളെ തുടര്‍ന്ന് റോഡില്‍ അശാസ്ത്രീയമായ രീതിയിലാണ് കുഴികള്‍ അടയ്ക്കുന്നത്. റോഡില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. 
അടുത്ത ലേഖനം
ആലപ്പുഴയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി