കോടതി വിധി നോക്കി തീരുമാനിക്കും; വയനാട് ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല

രേണുക വേണു| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (14:38 IST)

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് ഇപ്പോള്‍ പരിഗണിച്ചത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിചാരണ കോടതി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആ കോടതി വിധി കൂടി പരിഗണിച്ചായിരിക്കും വയനാട് ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :