എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (11:51 IST)
തിരുവനന്തപുരം :സഹോദരിയുടെ എട്ടു വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ചയാൾക്ക് കോടതി നാൽപ്പതു വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോസ്കോ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ഈ ശിക്ഷ നൽകിയത്.
മൂന്നു വയസിൽ പിതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടി മാതാവ്, മുത്തശി എന്നിവർക്കൊപ്പം കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ചകളിൽ സഹോദരി, മാതാവ് എന്നിവരെ കാണാൻ എത്തിയിരുന്ന പ്രതിയായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്നിരുന്നത്. വിവാഹിതനും പതിമൂന്നു വയസുള്ള മകളുമുള്ളയാളാണ് ഇയാൾ.
ശനിയാഴ്ചകളിൽ തനിക്ക് വീട്ടിൽ നിൽക്കാൻ ഭയമാണെന്നു കുട്ടി കൂട്ടുകാരിയോട് കരഞ്ഞു പറഞ്ഞു. കൂട്ടുകാരി ഇത് ടീച്ചറെ അറിയിക്കുകയും സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസായതോടെ കോടതിയിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാവും മുത്തശിയും പ്രതിക്ക് അനുകൂലമായ മൊഴി നൽകിയിരുന്നു. പ്രതി ഇപ്പോൾ സർക്കാർ സംരക്ഷണത്തിലാണ് കഴിയുന്നത്.