അനുബന്ധ വാര്‍ത്തകള്‍
- ബൈലാറ്ററല്‍ ടാക്സ് ഇനിമുതല്‍ ഓണ്‍ലൈനായി അടയ്ക്കണം
- സംസ്ഥാനത്തെ നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത; കുടിവെള്ളം മലിനമാകാനും സാധ്യത
- കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം
- വെള്ളത്തില്‍ കളിച്ച കുട്ടികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു
- സില്‍വര്‍ സ്റ്റോമില്‍ വന്നവര്‍ക്ക് എലിപ്പനി; ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു
കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.