നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ വയനാട്ടില്‍ പിടികൂടി

വയനാട്| Last Updated: ചൊവ്വ, 14 ജൂലൈ 2015 (12:53 IST)
വയനാട്ടില്‍ നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കോടനാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ അകപ്പെട്ടത്. പതിനഞ്ച് വയസിലധികം പ്രായമുള്ള ആണ്‍കടുവയാണ് പിടിയിലായത്. പല്ലുകള്‍ നഷ്ടപ്പെട്ട് ഇര തേടാനാകാത്ത അവസ്ഥയിലാണ് കടുവ. ശാരീരിക അവശതകള്‍ മൂലമാണ് കടുവ നാട്ടിലിറങ്ങിയതെന്ന് വനംവകുപ്പ് പറഞ്ഞു. പിടികൂടിയ കടുവയെ തൃശൂര്‍‌ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :