അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 4 ഓഗസ്റ്റ് 2024 (14:13 IST)
കണ്ണൂര്‍ : ജല അതോറിറ്റി നല്‍കിയ അഞ്ചര ലക്ഷം രുപയുടെ ബില്‍ റദ്ദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15000 രൂപാ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് സീലാന്റ് ടൂറിസ്റ്റ് ഹോം എംഡി മുഹമ്മദ് ഷെഫീഖ് നല്‍കിയ ഹര്‍ജിയില്‍ കണ്ണര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഈ ഉത്തരവിട്ടത്.

രണ്ട് കണ്‍സ്യൂമര്‍ നമ്പരുകളിലായി മുഹമ്മദ് ഷെഫീഖ് കോവിഡ് കാലം ഉള്‍പ്പെടെയുള്ള സമയത്ത് ജലമെടുത്തിരുന്നു ഇതിനായി രണ്ടു കണ്‍സ്യൂമര്‍ നമ്പരുകളിലുമായി 1,89,039, 71,297 രൂപയ്ക്കുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. ഈ കുടിശിക തുകയും പലിശയും ഉള്‍പ്പെടെ ആകെ 5,67,850 രൂപയായി ബില്‍ തുക ഉയര്‍ന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :