ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ ചിഹ്നം കുഞ്ഞുടുപ്പ്

ശ്രീനു എസ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (08:34 IST)
ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ ചിഹ്നം കുഞ്ഞുടുപ്പ്. മക്കളുടെ ഘാതകരെ പിടികൂടാന്‍ മടിക്കുന്ന ഭരണകൂടത്തിനെതിരായാണ് ഭാഗ്യവതി മത്സരിക്കുന്നത്. പിന്തുണയുമായി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഈ മാതാവിനൊപ്പം ഉണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നമായി ഫ്രോക്ക് നല്‍കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ചിഹ്നം ലഭിച്ചതായി വാളയാര്‍ സമരസമിതി സംഘാടകനായ സിആര്‍ നീലകണ്ഠനാണ് അറിയിച്ചത്. ജയിക്കാന്‍ വേണ്ടിയല്ലെന്നും മക്കളുടെ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടമാണെന്ന് പെണ്‍കുട്ടികളുടെ മാതാവ് നേരത്തേ പറഞ്ഞിരുന്നു. പിണറായി വിജയനേയോ സിപിഎമ്മിനേയോ പോടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :