1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Election date will announce today

തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിയ്ക്കും, കമ്മീഷന്റെ വാർത്താ സമ്മേളനം വൈകിട്ട്

വാർത്തകൾ
ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് യോഗം വിളിച്ചിരിയ്ക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിയ്കുന്നതോടെ ഇന്ന് വൈകുന്നേരം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസ്സം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരാഞ്ഞെടുപ്പ് നടക്കാനുള്ളത്. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ നേരത്തെ വിലയിരുത്തിയിരുന്നു.
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
പിസി ജോർജ് വീണ്ടും എൻഡിഎയിലേക്ക്: രണ്ട് സീറ്റിൽ മത്സരിക്കും