കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്, തീയതിയിൽ തീരുമാനത്തിലെത്തിയേക്കും

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (07:33 IST)
ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കേന്ദ്ര യോഗം ചേരും. രാവിലെ 11.30 നാണ് യോഗം ചേരുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയുടെ നേതൃത്വത്തിലാണ് യോഗം ചെയ്യുക. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ, സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗത്തിൽ പങ്കെടുക്കും തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ചും ചർച്ച നടക്കും എന്നാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒരു ഡെപ്യൂട്ടി കമ്മീഷണറെ വെള്ളിയാഴ്ച പശ്ചിമ ബംഗാളിലേയ്ക്ക് അയച്ചേയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :