അനുബന്ധ വാര്‍ത്തകള്‍
- എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് മമിതയാണ്, വളരെ സെൻസിബിൾ ആയ വ്യക്തി: എച്ച് വിനോദ്
- വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം
- ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്
- Thalapathy Vijay's Jana Nayakan: 'ജനനായകൻ' പൊളിറ്റിക്സ് അല്ല, പക്കാ മാസ്സ് കൊമേർഷ്യൽ ട്രീറ്റ്, കൂടെ 10 ഫൈറ്റും
- Vijay Jana Nayakan: കടൈസി ആട്ടം; പല റെക്കോർഡുകളും വീഴ്ത്താൻ വിജയ്, ജനനായകനെ കുറിച്ച് സംവിധായകൻ
വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 19നാണ് കേസില്‍ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.
ഇതിനു പിന്നാലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന് ഈസ്റ്റ് അട്ടപള്ളത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.