Vijay Jana Nayakan: കടൈസി ആട്ടം; പല റെക്കോർഡുകളും വീഴ്ത്താൻ വിജയ്, ജനനായകനെ കുറിച്ച് സംവിധായകൻ

ഒരു പൊതുപരിപാടിയുടെ ഇടയിലാണ് എച്ച് വിനോദ് ഇക്കാര്യം പറഞ്ഞത്.

നിഹാരിക കെ.എസ്| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (10:35 IST)
പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്‌യുടെ അവസാന സിനിമയാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയായിട്ടില്ല. ജനനായകൻ വിജയ്‌യുടെ ഒരു പക്കാ ഫെയർവെൽ പടമായിരിക്കുമെന്ന് സംവിധായകൻ എച്ച് വിനോദ് പറയുന്നു.

മാസ്സും ആക്ഷനും ചേർത്തൊരുക്കിയ ഒരു കംപ്ലീറ്റ് കൊമേർഷ്യൽ ചിത്രമായിരിക്കുമെന്നും അത് തന്നെ പ്രതീക്ഷിച്ച് എല്ലാവരും എത്തണമെന്നും സംവിധായകൻ പറഞ്ഞു. ഒരു പൊതുപരിപാടിയുടെ ഇടയിലാണ് എച്ച് വിനോദ് ഇക്കാര്യം പറഞ്ഞത്.

'ജനനായകൻ വിജയ് സാറിന്റെ പക്കാ ഫെയർവെൽ പടം, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂ…കംപ്ലീറ്റ് മീൽസ് ആയിരിക്കും', എച്ച് വിനോദ് പറഞ്ഞു. ഇപ്പോൾ സംവിധായകന്റെ ഈ കോൺഫിഡൻസിൽ പ്രേക്ഷകരും ആരാധകരും ഒരുപോലെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

അതേസമയം, അടുത്ത വർഷം ജനുവരി ഒൻപതിനാണ് ജനനായകൻ പുറത്തിറങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടെയ്നർ ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. റിലീസ് അനൗൺസ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :