അനുബന്ധ വാര്‍ത്തകള്‍
- കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞു, എ വിജയരാഘവൻ പുതിയ പാർട്ടി സെക്രട്ടറി
- ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൻ ജയിലിലേക്ക്: 25 വരെ റിമാൻഡിൽ, ജാമ്യാപേക്ഷ 18ന് പരിഗണിക്കും
- കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ
- കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നു: സമരവുമായി സിപിഎം
- ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും
ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി: പരിഹാസവുമായി വിടി ബൽറാം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സെക്രട്ടറി ചുമതലയിൽ നിന്നും അവധി എടുത്ത സാഹചര്യത്തിൽ പുതിയ സെക്രട്ടറിയായി എ. വിജയരാഘവൻ സ്ഥാനമേൽക്കുന്നതിനെ പരിഹസിച്ച് വി.ടി ബൽറാം.
ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി തന്നെയാണ് എ വിജയരാഘവൻ. അനുമോദനങ്ങൾ എന്നാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം എ വിജയരാഘവന്റെ ചിത്രവും ബൽറാം ചേർത്തിട്ടുണ്ട്.
സിപിഎ സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു എന്നാണ് തീരുമനത്തെ പറ്റിയുള്ള സിപിഎം വിശദീകരണം.