1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Case against OTT platforms for obscene content of actresses

നടിമാരുടെ അശ്ലീല വീഡിയോകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസ്

ഒടിടി
നടിമാരുടെ അശ്ലീല വീഡിയോകൾ പ്രദർശിപ്പച്ചതിന് ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. പ്രമുഖ നിർമാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടി. മഹാരാഷ്ട്ര സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്.
 
എഎൽടി ബാലാജി,ഹോട്ട്ഷോട്ട്,ഫെനിയോ,കുക്കു,നിയോഫ്ലിക്‌സ്,ഉല്ലു,ചിക്കു ഫ്ലിക്‌സ്,വെറ്റ്ഫ്ലിക്‌സ്,ഹോട്ട്‌മാസ്റ്റി,പോർട്ടലുകളായ എക്‌സ് വിഡിയോസ്,പോൺഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അശ്ലീല വിഡിയോകൾ യുവമനസ്സുകളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞു. 
 
ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയതിന് പിന്നാലെയാണ് കേസ്.
അടുത്ത ലേഖനം
വാഹനങ്ങളുടെ ഫാസ്‌ടാഗ്: ഉപഭോക്താക്കളുടെ എണ്ണം 2 കോടി പിന്നിട്ടു