1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS Sunil Kumar Contest in Thrissur

തൃശൂരില്‍ വി.എസ്.സുനില്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സുനില്‍ കുമാര്‍ മാറിനിന്നേക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

VS Sunil Kumar Contest in Thrissur
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥിയാകുക വി.എസ്.സുനില്‍ കുമാര്‍. സിപിഐയുടെതാണ് തൃശൂര്‍ സീറ്റ്. സുനില്‍ കുമാര്‍ മത്സരിച്ചില്ലെങ്കില്‍ സിപിഎമ്മുമായി സീറ്റ് വെച്ചുമാറാന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ സിപിഐ നേതൃത്വത്തിന്റെ ആവശ്യത്തിനു മുന്നില്‍ സുനില്‍ കുമാര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. 
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സുനില്‍ കുമാര്‍ മാറിനിന്നേക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ജനകീയമുഖമായതിനാല്‍ സിപിഐയ്ക്കു വേണ്ടി സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സുനില്‍ കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം നിര്‍ബന്ധിച്ചത്. 
 
2016 ല്‍ വി.എസ്.സുനില്‍ കുമാര്‍ 6,987 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃശൂരില്‍ ജയിച്ചത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാല്‍ ഇത്തവണ ബിജെപിക്കായി തൃശൂരില്‍ മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 
അടുത്ത ലേഖനം
ഗൂഗിള്‍ പേയില്‍ ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് അറിയില്ലേ? ഇനി വിഷമിക്കേണ്ട എങ്ങനെയെന്ന് നോക്കാം