അനുബന്ധ വാര്‍ത്തകള്‍
- ശ്വാസതടസ്സം വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, വെന്റിലേറ്റർ സഹായം വേണ്ടിവരുമെന്ന് ഡോക്ടർമാർ
- അന്ന് വി.എസിന്റെ വിശ്വസ്തനായിരുന്നു പിണറായി, ചടയന്‍ ഗോവിന്ദന് മരിച്ചപ്പോള്‍ പിണറായിയെ സെക്രട്ടറിയാക്കാന്‍ കരുക്കള്‍ നീക്കിയത് വി.എസ്; വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും രണ്ട് ചേരികളായി, പാര്‍ട്ടി സമ്മേളനങ്
- 1996 ല്‍ വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയാകേണ്ടതായിരുന്നു; ഉറച്ച ഇടത് കോട്ടയായ മാരാരിക്കുളത്ത് അപ്രതീക്ഷിത തോല്‍വി, ഒടുവില്‍ നായനാര്‍ മുഖ്യമന്ത്രിയായി
- 'തല നരയ്ക്കാത്തതല്ലെന്‍ യുവത്വം'; വി.എസ്.അച്യുതാനന്ദന് 98-ാം പിറന്നാള്‍
- വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവന്നേക്കും; വി.എസ്.അച്യുതാനന്ദന് അത്യാഹിത വിഭാഗത്തില്‍ തുടരുന്നു
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പതിവ് പരിശോധനയ്ക്കായാണ് അച്യുതാനന്ദനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അടുത്ത ലേഖനം