ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അഞ്ചുരാജ്യങ്ങള്‍ കൂടി അംഗീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (15:42 IST)
ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അഞ്ചുരാജ്യങ്ങള്‍ കൂടി അംഗീകരിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍, പാലസ്ഥീന്‍, മൗറീഷ്യസ്, മംഗോളിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. കഴിഞ്ഞമാസം യുകെ അടക്കമുള്ള 30തോളം രാജ്യങ്ങള്‍ യാത്രയ്ക്കായി ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അനുമതി നല്‍കിയിരുന്നു. ഇതില്‍ ഫ്രാന്‍സും, ജര്‍മനിയും നേപ്പാളും ഉള്‍പ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :