സ്പെഷ്യല്‍ സ്കൂള്‍: എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണം- വിഎസ്

വിഎസ് അച്യുതാനന്ദന്‍ , വിഎസ് അച്യുതാനന്ദന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സ്പെഷ്യല്‍ സ്കൂള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:04 IST)
അനധികൃത സ്പെഷ്യല്‍ സ്കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിഎസ് അച്യുതാനന്ദന്‍. അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണ്. തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബിനും അയച്ച കത്തില്‍ വി എസ്
ചൂണ്ടിക്കാട്ടുന്നു.

വലിയ തോതില്‍ അഴിമതിക്ക് കളമൊരുങ്ങുന്നതാണ് സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം. നിയമനങ്ങള്‍ പി.എസ്.സി മുഖേന എന്നതിനു പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്ന് മാറ്റിയത് അഴിമത് കളമൊരുക്കാന്‍ വേണ്ടിയാണ്. ഇതുവഴി100 കുട്ടികളുള്ള ഇത്തരമൊരു സ്കൂളില്‍ ചുരുങ്ങിയത് 20 പേരെയെങ്കിലും അധ്യാപകരായി നിയമിക്കാനാവും. ഈ നിയമങ്ങള്‍ക്ക് കോടികള്‍ മാനേജ് മെന്റ് കൈക്കലാക്കും. രണ്ട് കോടി രൂപയെങ്കിലും മാനേജ്മെന്റ് നിയമനം നടത്തി പോക്കറ്റിലാക്കുമെന്നും വി എസിന്റെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാര്‍ ശമ്പളം കൊടുക്കുബോള്‍ ആണ് മാനേജ്‌മെന്റ് നിയമനത്തിന്റെ പേരില്‍ കോടികള്‍ സ്വന്തമാക്കുന്നത്. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ എങ്കിലും സ്ഥലം വേണമെന്നത് 20 സെന്‍റായി ചുരുക്കിയത് തെറ്റാണെന്നും വി എസ് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :