‘കിങ്ങിണിക്കുട്ടനുണ്ടല്ലോ, കരുണാകരന്റെ മോന്‍...’ കലിയടങ്ങാതെ പരിഹാസവുമായി വി എസ് വീണ്ടും

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (14:19 IST)
കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ രംഗത്തെത്തിയ കെ മുരളീധന് വി എസിന്റെ പരിഹാസം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു വി എസിന്റെ പരിഹാസം.

“കിങ്ങിണിക്കുട്ടനില്ലേ, കരുണാകരന്റെ മോന്‍, സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാന്‍ എന്തെല്ലാമോ പ്രസംഗിക്കുകയായിരുന്നു” -
എന്നായിരുന്നു വി എസിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വി എസ് കഴിഞ്ഞദിവസം സഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ മുരളീധരന്‍ സഭയില്‍ വിമര്‍ശിച്ചിരുന്നു. ഇ എം എസും നായനാരും കരുണാകരനും ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വി എസ് മറക്കരുതെന്നായിരുന്നു മുരളീധരന്‍ സഭയില്‍ നടത്തിയ പരാമര്‍ശം.

അതേസമയം, എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിയുടെ പൊന്നിന്‍ കുടമാണെന്നും വി എസ് പറഞ്ഞു. മാണിക്കും ബാബുവിനും ഒരേ കേസില്‍ രണ്ടു നീതിയാണ് ലഭിച്ചത്. മാണിക്ക് രാജി വെക്കേണ്ട സാഹചര്യം വന്നപ്പോള്‍ ബാബുവിനെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയായിരുന്നെന്നും വി എസ്
പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :