തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 6 ഫെബ്രുവരി 2016 (15:23 IST)
സോളാര്‍ കമ്മീഷനു മുമ്പില്‍ മൊഴി
നല്കുമ്പോള്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്കാന്‍ സരിത നായരെ സ്വാധീനിച്ച തമ്പാനൂര്‍ രവിക്കെതിരായ പരാതി തള്ളി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്കിയ പരാതി ഡി ജി പിയാണ് തള്ളിയത്. നിയമോപദേശം അനുസരിച്ചാണ് പരാതി തള്ളുന്നതെന്ന് ഡി ജി പി വ്യക്തമാക്കി.
അതേസമയം, സരിതയുമായി നടത്തുന്ന ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയിലുള്ളത് തന്റെ ശബ്‌ദമാണെന്ന് തമ്പാനൂര്‍ രവി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശബ്‌ദരേഖയില്‍ തമ്പാനൂര്‍ രവി ഒരിക്കല്‍ പോലും സരിതയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമ്മീഷനില്‍ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. അതുകൊണ്ടു തന്നെ സംഭാഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല. ഈ സാഹചര്യത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശം.