കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (12:42 IST)
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് 418 ബാറുകള്‍ തുറക്കാമെന്ന് ഇടതുമുന്നണി ഉറപ്പു നല്കിയതായി ശബ്‌ദരേഖയില്‍ ബിജു രമേശ്.
ശബ്‌ദരേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നതിന് കാരണമായ ശബ്‌ദരേഖയായിരുന്നു ഇത്.
വി എസ് കൂടി ഉറപ്പു നല്കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിറക്കാമെന്നും ശബ്‌ദരേഖയില്‍ ബിജു രമേശ് പറയുന്നുണ്ട്. വിജിലന്‍സ്
എസ് പി സുകേശന്‍ സര്‍ക്കാരിനെതിരാണെന്ന് പറയുന്ന ബിജു രമേശ് മാധ്യമങ്ങളോട് നാല് മന്ത്രിമാരുടെ പേര് പറയാന്‍ സുകേശന്‍ നിര്‍ദ്ദേശിച്ചതായും പറയുന്നു.
അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് സി പി എം ഉറപ്പു നല്കിയതായും പിണറായിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കോടിയേരി പറഞ്ഞതായും ശബ്‌ദരേഖയില്‍ വ്യക്തമാകുന്നുണ്ട്. ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് പറയുന്നതാണ് ശബ്‌ദരേഖ. എറണാകുളത്തു വെച്ച് നടന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു ഈ സംഭാഷണം.
എസ് പി സുകേശന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ബാര്‍ കോഴയില്‍ കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞതെന്നും എന്താണ് പറയേണ്ടത് എന്ന് സുകേശനോട് ചോദിച്ചപ്പോള്‍ ഒരു നാലെണ്ണം കൂടിയുണ്ടെന്ന് പറഞ്ഞേക്ക് എന്നും സുകേശന്‍ പറഞ്ഞാതായും ശബ്‌ദരേഖയില്‍ ബിജു രമേശ് പറയുന്നു.