ബോംബ് സ്ഫോടനം: പഠിച്ചതിന് ശേഷം മറുപടി പറയാമെന്ന് വി എസ്

Last Modified ഞായര്‍, 7 ജൂണ്‍ 2015 (13:39 IST)
കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് പഠിച്ചതിന് ശേഷമേ പറയാനാകൂവെന്ന് പ്രതിപക്ഷ നേതാവ് വി എസ്
അച്യുതാനന്ദൻ. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍.

നേരത്തെ പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവത്തില്‍
സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചാരണമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :